നിങ്ങളുടെ സമ്പത്തിന് മൂല്യച്യുതി വരുത്തുന്ന വിലക്കയറ്റത്തെ അറിയാം

കാലക്രമേണ നിങ്ങളുടെ പണത്തിന് മൂല്യം കുറയുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ മാതാപിതാക്കൾ ഇങ്ങനെ പറയുന്നത് നിങ്ങൾ കേട്ടിരിക്കാം,
"ഞങ്ങളുടെ കാലത്ത് പെട്രോളിന് ലിറ്ററിന് ₹20 ആയിരുന്നു!"

കാലക്രമേണ നിങ്ങളുടെ പണത്തിന് മൂല്യം കുറയുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ മാതാപിതാക്കൾ ഇങ്ങനെ പറയുന്നത് നിങ്ങൾ കേട്ടിരിക്കാം,
"ഞങ്ങളുടെ കാലത്ത് പെട്രോളിന് ലിറ്ററിന് ₹20 ആയിരുന്നു!"
ഒരുപക്ഷെ നിങ്ങൾ ഒരേ സാധനങ്ങൾ വാങ്ങുകയാണെങ്കിൽ പോലും, നിങ്ങളുടെ പ്രതിമാസ ഗ്രോസറി ബിൽ സാവധാനം വർദ്ധിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിരിക്കാം.

അതാണ് വിലക്കയറ്റം, ഇത് മന്ദഗതിയിലുള്ളതും, സ്ഥിരതയുള്ളതും, എന്നാൽ ഒഴിച്ചുകൂടാൻ പറ്റാത്തതും ആയ ഒന്നാണ്.

വിലക്കയറ്റം നിങ്ങളുടെ പണം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുന്നില്ല, എന്നാൽ, അതിലും മോശമായ ഒരു സാഹചര്യത്തിലേക്ക് നിങ്ങളെ തള്ളിയിടുന്നു. അതായത് വിലക്കയറ്റം കാലക്രമേണ നിങ്ങളുടെ വാങ്ങൽ ശേഷി കുറയ്ക്കുന്നു.

എന്താണ് വിലക്കയറ്റം?

വിലക്കയറ്റം എന്നാൽചരക്കുകളുടെയും സേവനങ്ങളുടെയും വില വർദ്ധിച്ചു വരുന്ന സാഹചര്യമാണ്ഇത് കാലക്രമേണയാണ് നടക്കുന്നത്.
വില ഉയരുമ്പോൾ,നിങ്ങളുടെ പണം ഉപയോഗിച്ച് മുമ്പത്തെപ്പോലെ വാങ്ങാൻ കഴിയില്ല.

ലളിതമായി പറഞ്ഞാൽ - ഇന്ന് ₹1,000ന് വാങ്ങിയവ നാളെ അതേ തുകയ്ക്ക് കിട്ടില്ല.

ഉദാഹരണത്തിന്:

വിലക്കയറ്റം 6% ആണെങ്കിൽ, ഈ വർഷം ₹1,000 ചെലവാകുന്ന സ്ഥാനത്ത് അടുത്ത വർഷം ₹1,060 ചെലവാകും.
നിങ്ങളുടെ പണം വിലക്കയറ്റത്തിന്‍റെ അത്രകണ്ട് വേഗത്തിൽ വളരുന്നില്ലെങ്കിൽ, നിങ്ങൾക്ക് യഥാർത്ഥത്തിൽസമ്പത്ത് നഷ്ടപ്പെടുകയാണ്, നിങ്ങളുടെ ബാലൻസ് അതേപടി കാണപ്പെടുന്നുണ്ടെങ്കിൽ പോലും.

ദൈനം ദിന ജീവിതത്തിലെ ഉദാഹരണം

ഇനം 2010 ലെ നിരക്ക് 2024 ലെ നിരക്ക് വർദ്ധനവ്
1 ലിറ്റർ പെട്രോൾ ₹55 ₹105 +90%
സിനിമ ടിക്കറ്റ് ₹120 ₹350 +190%
ഫാമിലി ഡിന്നർ ₹600 ₹1,600 +166%
1-വർഷത്തെ കോളേജ് ഫീസ് ₹50,000 ₹1,50,000 +200%

വിലക്കയറ്റം - സാവധാനത്തിൽ സംഭവിക്കുന്നു, പക്ഷേ കാലക്രമേണ അത് നിങ്ങളുടെ പണത്തിൻ്റെ മൂല്യത്തെ വളരെയധികം ദുർബലപ്പെടുത്തുന്നു.

വിലക്കയറ്റം എങ്ങനെയാണ് നിഷ്ക്രിയ പണത്തെ ബാധിക്കുന്നത്?

  1. നിങ്ങളുടെ സമ്പാദ്യം ഉപയോഗിച്ച് മുമ്പത്തെപ്പോലെ വാങ്ങാൻ കഴിയില്ല:
    സേവിംഗ്‌സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന ₹1 ലക്ഷത്തിന് 3% പലിശ മാത്രമാണ് ലഭിക്കുന്നതെങ്കിൽ, 6% വിലക്കയറ്റം ഉള്ളപ്പോൾ നിങ്ങളുടെ പണത്തിന്‍റെ യഥാർത്ഥ മൂല്യം ഇടിയുന്നു.

  2. ദീർഘകാല ലക്ഷ്യങ്ങൾ ചെലവേറിയതായി മാറുന്നു:
    നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഇന്ന് നിങ്ങൾ ആസൂത്രണം ചെയ്യുന്ന ₹10 ലക്ഷത്തിന് 15 വർഷത്തിനുള്ളിൽ ₹20–25 ലക്ഷം വേണ്ടിവന്നേക്കാം.

  3. പണവും കുറഞ്ഞ വരുമാനം നൽകുന്ന നിക്ഷേപങ്ങളും പ്രയോജനകരമാകില്ല:
    വലിയ തുക ഉപയോഗിക്കാതെ വയ്ക്കുന്നത് അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്കുള്ള അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഗുണകരമാകില്ല - ഇത് നിശബ്ദമായി മൂല്യത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

  4. ഇത് ഒരു തെറ്റായ സുരക്ഷിതത്വബോധം നൽകുന്നു:
    നിങ്ങൾ നിങ്ങളുടെ പണം സംരക്ഷിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം, പക്ഷേ യഥാർത്ഥത്തിൽ സാവധാനത്തിൽ അതിന്‍റെ മൂല്യം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

വിലക്കയറ്റം പ്രവചനാതീതമാണ്, അത് ഒരു വലിയ പ്രശ്‌നം തന്നെയാണ്

വിലക്കയറ്റം ഒരുപോലെയല്ല ഓരോ വിഭാഗങ്ങളിലും. ഭക്ഷണം പോലുള്ള ചില ഇനങ്ങളിൽ മിതമായ തോതിൽ ഉയർന്നേക്കാം, മറ്റുള്ളവ - പ്രത്യേകിച്ച് മെഡിക്കൽ ചെലവുകളും വിദ്യാഭ്യാസ ചെലവുകളും - വളരെ വേഗത്തിൽ ഉയരുന്നു. ഇന്ത്യയിലെ മെഡിക്കൽ മേഖലയിലെ വിലക്കയറ്റം സ്ഥിരമായി 10-14% എന്ന നിലയിൽ ആണ്, ഇത് പൊതു വിലക്കയറ്റത്തേക്കാൾ വളരെ കൂടുതലാണ്. (ജിഐ കൗൺസിൽ) (https://www.gicouncil.in/news-media/gic-in-the-news/bridging-the-gap-unlocking-the-potential-of-health-insurance-in-india)

വിദ്യാഭ്യാസ ചെലവുകൾ ഓരോ 6–8 വർഷത്തിലും ഇരട്ടിയാകുന്നു, ഇത് അവയെ ഏറ്റവും വേഗത്തിൽ വളരുന്ന ഗാർഹിക ചെലവുകളിൽ ഒന്നാക്കി മാറ്റുന്നു. (ബിസിനസ് സ്റ്റാൻഡേർഡ്) (https://www.business-standard.com/finance/personal-finance/education-costs-double-every-6-yrs-how-to-beat-inflation-and-invest-for-your-child-123072600265_1.html). ഈ അസമമായ വർദ്ധനവ് ദൈനംദിന ജീവിതച്ചെലവുകൾ വർദ്ധിക്കുന്നതിനും ദീർഘകാല ലക്ഷ്യങ്ങൾ പ്രവചനാതീതമായും പലപ്പോഴും പ്രതീക്ഷിച്ചതിലും വേഗത്തിലും വളരുന്നതിനും കാരണമാകുന്നു.

റിട്ടയർമെന്‍റ് പോലുള്ള ദീർഘകാല ലക്ഷ്യങ്ങൾക്കായി പ്ലാൻ ചെയ്യുമ്പോൾ ഇത് പ്രത്യേകിച്ചും നിർണായകമാണ്. 20–30 കൊല്ലം അകലെ ഉള്ള ഒരു ലക്ഷ്യം നിരന്തരമായ വിലക്കയറ്റം മൂലം കൂടുതൽ ചെലവേറിയതാകാം. നിങ്ങളുടെ റിട്ടയർമെന്‍റ് കോർപ്പസ് ഇന്നത്തെ ചെലവുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാകരുത് - അത് ഭാവിയിൽ വളരെ ഉയർന്ന ചെലവുകൾക്ക് കാരണമാകും, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ. ഇത് പ്രായമാകുന്തോറും ഗണ്യമായി വർദ്ധിക്കും.

വിലക്കയറ്റം എങ്ങനെ മറികടക്കാം?

  1. നിക്ഷേപിക്കുക, വെറും സേവിംഗ്‌സിൽ ഒതുങ്ങരുത്.
    വിലക്കയറ്റത്തെ മറികടക്കാൻ തരത്തിലുള്ള വരുമാനം ലഭിക്കുന്നിടത്ത് നിങ്ങളുടെ പണം നിക്ഷേപിക്കുക.

  2. നിക്ഷേപം എല്ലായ്പ്പോഴും നിങ്ങളുടെ ലക്ഷ്യവുമായി പൊരുത്തപ്പെടണം.
    ഹ്രസ്വകാല ആവശ്യങ്ങൾക്ക്, സുരക്ഷിതമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. ദീർഘകാല ലക്ഷ്യങ്ങൾക്ക്, വിലക്കയറ്റത്തെ മറികടക്കാൻ കഴിയുന്ന തരത്തിലുള്ള ആസ്തികളിൽ നിക്ഷേപിക്കുക.

  3. നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുക.
    ഇക്വിറ്റി, ഡെറ്റ്, ഗോൾഡ്, റിയൽ എസ്റ്റേറ്റ് പോലുള്ള അസറ്റ് ക്ലാസുകൾ വളർച്ചയും സ്ഥിരതയും സന്തുലിതമാക്കുന്നു.

  4. നേരത്തെ ആരംഭിച്ച് സ്ഥിരത നിലനിർത്തുക.
    നിങ്ങളുടെ പണം ഏറ്റവും നന്നായി വളരുന്നത് നിങ്ങൾ അതിന് സമയം നൽകുമ്പോഴാണ്, അങ്ങനെ ക്രമേണ അത് വിലക്കയറ്റത്തെ മറികടക്കും.

  5. നിങ്ങളുടെ പോർട്ട്ഫോളിയോ ഇടയ്ക്കിടെ അവലോകനം ചെയ്യുക.
    നിങ്ങളുടെ നിക്ഷേപങ്ങൾ സ്ഥിരത പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ, വാർഷിക വരുമാനം വിലക്കയറ്റവുമായി താരതമ്യം ചെയ്ത് വീണ്ടും വിലയിരുത്തുക.

വിശദാംശങ്ങളിലേക്ക് കടക്കാം

വിലക്കയറ്റം പ്രതിവർഷം 6% ആണെങ്കിൽ -

  • 12 വർഷം കഴിയുമ്പോൾ , നിങ്ങളുടെ പണം ഉപയോഗിച്ച് ഇന്ന് വാങ്ങുന്നതിൻ്റെ പകുതി മാത്രമേ വാങ്ങാൻ സാധിക്കൂ.

  • അതായത് ഇന്ന് ₹10 ലക്ഷത്തിന് വാങ്ങാൻ കഴിയുന്നവ 12 വർഷത്തിന് ശേഷം ₹5 ലക്ഷത്തിന് മാത്രമേ വാങ്ങാൻ കഴിയൂ,.

വിലക്കയറ്റം വില ഉയർത്തുക മാത്രമല്ല ചെയ്യുന്നത് - നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിൽ, നിങ്ങളുടെ പണത്തിന് മൂല്യം നഷ്ടപ്പെടും.

ചുരുക്കി പറഞ്ഞാൽ: വിലക്കയറ്റത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല - പക്ഷേ നിങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയും

വിലക്കയറ്റം ഗുരുത്വാകർഷണം പോലെയാണ് - നിങ്ങൾ അത് ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അത് നിങ്ങളുടെ പണത്തിന്‍റെ മൂല്യം കുറയ്ക്കും. എന്നാൽ സമർത്ഥവും ലക്ഷ്യാധിഷ്ഠിതവുമായ നിക്ഷേപത്തിലൂടെ, നിങ്ങൾക്ക് അതിനെ മറികടക്കാൻ കഴിയും.

ഒരു ആത്മനിർഭർ ഇൻവെസ്റ്റർ ആകുക. കേവലം സമ്പാദ്യത്തിൽ മാത്രം ഒതുങ്ങരുത് - "വിലക്കയറ്റത്തെ മറികടക്കാൻ എൻ്റെ പണം പര്യാപ്തമാണോ എന്ന് എപ്പോഴും ചിന്തിക്കുക!"