ഇൻഫോഗ്രാഫിക്‌സ്

Investor Do'S And Don'Ts Guidelines

പുതുതായുള്ള ഇൻവെസ്റ്റേർസ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

കാലക്രമേണ സമ്പത്ത് വളർത്തുന്നതിനുള്ള ഒരു മികച്ച മാർഗമാണ് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിക്ഷേപിക്കുന്നത്. എന്നിരുന്നാലും, തുടക്കക്കാർക്ക്, മാർക്കറ്റ് എന്നത് സങ്കീർണ്ണവും ഭീതിയുളവാക്കുന്നതുമായ ഒന്നായി തോന്നിയേക്കാം. നിക്ഷേപങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിന് അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ അത്യാവശ്യമാണ്. തുടക്കക്കാരായ നിക്ഷേപകരെ ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും താഴെ കൊടുക്കുന്നു.

തുടക്കക്കാർ ചെയ്യേണ്ടത്

മാർക്കറ്റിനെക്കുറിച്ച് സ്വയം ബോധവൽക്കരിക്കുക

നിക്ഷേപിക്കുന്നതിനുമുമ്പ്, സെക്യൂരിറ്റീസ് മാർക്കറ്റിന്‍റെ അടിസ്ഥാനകാര്യങ്ങൾ, വ്യത്യസ്ത നിക്ഷേപ ഉപാധികൾ, അവ എങ്ങനെ പ്രവർത്തിക്കുന്നു എന്നിവ മനസ്സിലാക്കുക. സ്റ്റോക്കുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, മാർക്കറ്റ് റിസ്കുകൾ എന്നിവയെക്കുറിച്ചുള്ള അറിവ് നിങ്ങളെ കൂടുതൽ മികവുറ്റവരാക്കും

ചെറുതായി ആരംഭിക്കുക

ഒരു തുടക്കക്കാരൻ എന്ന നിലയിൽ, ചെറിയ നിക്ഷേപത്തിൽ നിന്ന് തുടങ്ങുന്നതാകും ഉത്തമം. കാര്യമായ മൂലധന നഷ്ടം വരുത്താതെ മാർക്കറ്റ് ഡൈനാമിക്സ് സംബന്ധിച്ച് മനസ്സിലാക്കാൻ ഈ സമീപനം നിങ്ങളെ സഹായിക്കും. ആത്മവിശ്വാസവും അനുഭവസമ്പത്തും നേടുന്നതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപം ക്രമേണ വർദ്ധിപ്പിക്കുക.

നിങ്ങളുടെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുക

വൈവിധ്യവൽക്കരണം നിങ്ങളുടെ നിക്ഷേപം വ്യത്യസ്ത അസറ്റ് ക്ലാസുകൾ, സെക്ടറുകൾ, കമ്പനികൾ എന്നിവയിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ അപകടസാധ്യത കുറയ്ക്കുന്നു. നന്നായി വൈവിധ്യവൽക്കരിച്ച ഒരു പോർട്ട്‌ഫോളിയോ ഒരു മേഖലയിൽ ഉണ്ടാകുന്ന നഷ്ടം മറ്റൊരു മേഖലയിലെ നേട്ടം കൊണ്ട് നികത്താനാകുമെന്ന് ഉറപ്പാക്കുന്നു.

നിങ്ങളുടെ നിക്ഷേപങ്ങൾ പതിവായി നിരീക്ഷിക്കുക

നിങ്ങളുടെ നിക്ഷേപങ്ങൾ നിരീക്ഷിക്കുന്നതും മാർക്കറ്റ് പ്രവണതകളെക്കുറിച്ച് അപ്‌ഡേറ്റ് ആയിരിക്കുന്നതും പ്രധാനമാണ്. പതിവ് നിരീക്ഷണം പുതിയ ഉപായങ്ങൾ ക്രമപ്പെടുത്താനും ആവശ്യമെങ്കിൽ ശരിയായ തീരുമാനങ്ങൾ എടുക്കാനും നിങ്ങളെ പ്രാപ്തരാക്കും.

റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇടനിലക്കാർ വഴിയാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെന്നും എല്ലാ നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. ഇത് നിങ്ങളുടെ നിക്ഷേപങ്ങളെ സംരക്ഷിക്കുകയും വഞ്ചനാപരമായ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

തുടക്കക്കാർ ചെയ്യരുതാത്തത്

മാർക്കറ്റ് പ്രചാരണങ്ങൾ അന്ധമായി പിന്തുടരാതിരിക്കുക

മാർക്കറ്റ് സംബന്ധിച്ചുള്ള കിംവദന്തികൾ, നുറുങ്ങുവഴികൾ അല്ലെങ്കിൽ പ്രചാരണങ്ങൾ എന്നിവയെ മാത്രം അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ എടുക്കാതിരിക്കുക. അത്തരം വിവരങ്ങൾ വിശ്വസനീയമല്ലായിരിക്കാം, മാത്രമല്ല തെറ്റായ സാമ്പത്തിക തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം.

കടം വാങ്ങിയ പണംകൊണ്ടുള്ള നിക്ഷേപം

കടം വാങ്ങിയ പണമോ ലോണുകളോ ഉപയോഗിച്ച് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിക്ഷേപിക്കുന്നത് അപകടകരമാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ നഷ്ടങ്ങൾക്ക് കാരണമായേക്കാം, ഇത് സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിച്ചേക്കാം.

തൽക്ഷണ റിട്ടേൺസ് പ്രതീക്ഷിക്കുക

സെക്യൂരിറ്റീസ് മാർക്കറ്റ് പെട്ടെന്ന് ലാഭം കൊയ്യാനുള്ള ഒരിടമല്ല. യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ ആവേശകരമായ തീരുമാനങ്ങളിലേക്കും അനാവശ്യ നഷ്ടങ്ങളിലേക്കും നയിച്ചേക്കാം. ക്ഷമയും ദീർഘകാല ആസൂത്രണവും പ്രധാനമാണ്.

റിസർച്ച് അവഗണിക്കുക

നിങ്ങൾ നിക്ഷേപിക്കുന്ന കമ്പനി, മേഖല അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് എന്നിവയെക്കുറിച്ച് വേണ്ടത്ര റിസർച്ച് നടത്തുക. റിസർച്ച് ഒഴിവാക്കുന്നത് മോശം പ്രകടനം കാഴ്ചവയ്ക്കുന്നതോ വിശ്വസനീയമല്ലാത്തതോ ആയ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും.

വിപണിയിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോഴുള്ള പരിഭ്രാന്തി

വിപണിയിലെ ചാഞ്ചാട്ടം എപ്പോഴും പ്രതീക്ഷിക്കാം. വിപണിയിലെ ക്ഷണികമായുള്ള വ്യതിയാനങ്ങളോട് വൈകാരികമായി പ്രതികരിക്കാതിരിക്കുക. പകരം, ദീർഘകാല ലക്ഷ്യങ്ങളിലും നിങ്ങളുടെ നിക്ഷേപ തന്ത്രത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

#BanoAtmanirbharInvestor