ക്രൗഡ് ഫണ്ടിംഗ് നിക്ഷേപ തട്ടിപ്പ്

പുതിയ കാലത്തെ ട്രാപ്പുകൾ: “ഒരു സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്നതും “ഒരു സാമൂഹിക ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതും ഒടുവിൽ “ഒരു തട്ടിപ്പിനെ പിന്തുണയ്ക്കുന്നതായി” മാറുമ്പോൾ

വർദ്ധിച്ചുവരുന്ന വ്യാജ ക്രൗഡ് ഫണ്ടിംഗ് നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന ഭീഷണി

പുതിയ കാലത്തെ ട്രാപ്പുകൾ: “ഒരു സ്റ്റാർട്ടപ്പിനെ പിന്തുണയ്ക്കുന്നതും “ഒരു സാമൂഹിക ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതും ഒടുവിൽ “ഒരു തട്ടിപ്പിനെ പിന്തുണയ്ക്കുന്നതായി” മാറുമ്പോൾ

വർദ്ധിച്ചുവരുന്ന വ്യാജ ക്രൗഡ് ഫണ്ടിംഗ് നിക്ഷേപ പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന ഭീഷണി

ഇത് പലപ്പോഴും വൈകാരികമായ ആകർഷണത്തിലൂടെ അല്ലെങ്കിൽ മികച്ച ആശയത്തിലൂടെ ആരംഭിക്കുന്നു.

പുതിയ കാലത്തെ സ്റ്റാർട്ടപ്പ്“ഇന്ത്യയുടെ അടുത്ത യൂണികോൺ ആണെന്ന് അവകാശപ്പെടുന്നു.”
ഒരു സോഷ്യൽ എന്‍റർപ്രൈസ് പറയുന്നത് ഇതാണ്;“ജീവിതങ്ങളെ മാറ്റിമറിക്കുന്നു, ഒരു സമയം ഒരു ഡൊണേഷൻ മാത്രം.”
ആകർഷകമായ ഒരു ക്രൗഡ് ഫണ്ടിംഗ് പേജ് ഇവ വാഗ്ദാനം ചെയ്യുന്നു;ചെറുകിട നിക്ഷേപകർക്കുള്ള ഇക്വിറ്റികൂടാതെ“ഫണ്ടിംഗ് അവസാനിച്ചതിന് ശേഷം 10x റിട്ടേൺസ്.”

ലോഗോ, അംഗീകാരപത്രങ്ങൾ, സ്ഥാപകരുടെ ഫോട്ടോകൾ പോലും - എല്ലാം യഥാർത്ഥമായി കാണപ്പെടുന്നു.
ഒരു പുതിയ ആശയത്തെയോ വ്യത്യാസമുണ്ടാക്കുന്ന മറ്റെന്തെങ്കിലുമോ പിന്തുണയ്ക്കുകയാണെന്ന് കരുതി നിങ്ങൾ കുറച്ച് പണം നിക്ഷേപിക്കുന്നു.

ആഴ്ചകൾക്ക് ശേഷം, വെബ്സൈറ്റ് അപ്രത്യക്ഷമാകും, ഫോൺ നമ്പറുകൾ പ്രവർത്തിക്കുന്നത് നിർത്തുന്നു - അതുപോലെ നിങ്ങളുടെ പ്രതീക്ഷയും.

ഒരു വ്യാജ ക്രൗഡ് ഫണ്ടിംഗ് നിക്ഷേപ പ്ലാറ്റ്‌ഫോം വഴി നിങ്ങൾ വഞ്ചിക്കപ്പെട്ടു.

ക്രൗഡ് ഫണ്ടിംഗ് നിക്ഷേപ തട്ടിപ്പ് എന്താണ്?

ബിസിനസ് സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ അല്ലെങ്കിൽ സാമൂഹിക ആവശ്യങ്ങൾക്കായി ഓൺലൈനായി പണം സ്വരൂപിക്കാൻ ക്രൗഡ് ഫണ്ടിംഗ് വ്യക്തികളെ അനുവദിക്കുന്നു. യഥാർത്ഥ ക്രൗഡ് ഫണ്ടിംഗ് ഒരു ശക്തമായ ടൂൾ ആണെങ്കിലും, തട്ടിപ്പുകാർ നിക്ഷേപകരെയും ദാതാക്കളെയും കബളിപ്പിക്കാൻ ഇത് ചൂഷണം ചെയ്യുന്നു.

ഇങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്:

  • അവർ വ്യാജ വെബ്സൈറ്റുകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ പേജുകൾ സൃഷ്ടിച്ച്, സന്നദ്ധ സേവന ലക്ഷ്യമുള്ള സ്റ്റാർട്ടപ്പുകളായി നടിക്കുന്നു.

  • അവർ ഉയർന്ന ഇക്വിറ്റി റിട്ടേൺസ്, ഐപിഒകളിലേക്കുള്ള നേരത്തെയുള്ള ആക്സസ്, അല്ലെങ്കിൽ ലാഭം-പങ്കിടൽഎന്നിവ വാഗ്ദാനം ചെയ്യുന്നു.

  • ആയിരക്കണക്കിന് ആളുകളിൽ നിന്ന് അവർ ചെറിയ തുകകൾ ശേഖരിക്കുന്നു - ഓരോ തുകയും ചെറുതായി തോന്നുമെങ്കിലും, എല്ലാം കൂടിച്ചേർന്നാൽ അത് വലിയ തുകയാകും.

  • മതിയായ പണം സമാഹരിച്ചാൽ അവർ അപ്രത്യക്ഷമാകും.

ആളുകളുടെ വികാരങ്ങളെ ചൂഷണം ചെയ്തും കാര്യങ്ങൾ അടിയന്തിരമായി ചെയ്യേണ്ടതുണ്ടെന്ന് കാണിച്ചും തട്ടിപ്പുകാർ പലപ്പോഴും വിശ്വാസം നേടാൻ ശ്രമിക്കുന്നു. പുതിയ ബിസിനസ്സ് ആശയങ്ങളും മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ചുള്ള വൈകാരിക കഥകളും അവർ കൂട്ടിക്കലർത്തുന്നു.

അലാർമിംഗ് ട്രെൻഡ്

സൈബർ ക്രൈം റിപ്പോർട്ടുകൾ പ്രകാരം, സോഷ്യൽ മീഡിയ, ടെലിഗ്രാം ഗ്രൂപ്പുകൾ, വാട്ട്സാപ്പ് ചാനലുകൾ എന്നിവയിലൂടെ വ്യാജ ക്രൗഡ് ഫണ്ടിംഗ് സോഷ്യൽ സോഷ്യൽ കാമ്പെയ്‌നുകൾ വഴി നൂറുകണക്കിന് ഇന്ത്യക്കാർക്ക് പണം നഷ്ടപ്പെട്ടു.

https://www.indiatvnews.com/uttar-pradesh/crowdfunding-scam-up-ats-arrests-three-from-maharashtra-for-misusing-gaza-relief-funds-latest-updates-2025-09-22-1009405

അത്ര പ്രമുഖമല്ലെങ്കിലും, ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള നിരവധി സ്റ്റാർട്ടപ്പ് തട്ടിപ്പുകളും ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. സാധാരണയായി അതിൻ്റെ ഇരകൾ ആരാണ്? ചെറുകിട റീട്ടെയിൽ നിക്ഷേപകർ - അതായത് ₹5,000 മുതൽ ₹50,000 വരെ നിക്ഷേപിച്ച് “ഒരു നല്ല ആശയത്തെ സഹായിക്കുന്നതിൽ എന്താണ് തെറ്റ്?” എന്ന് കരുതുന്നവർ

ഈ തട്ടിപ്പുകൾ നിങ്ങളെ എങ്ങനെ ആകർഷിക്കുന്നു

  • വൈകാരികമായ കഥപറച്ചിൽ വഴി: "ഞങ്ങൾ സുസ്ഥിരതയ്ക്കായി പോരാടുന്ന വനിതാ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പാണ്."

  • തെറ്റായ “നിക്ഷേപക അപ്‌ഡേറ്റുകൾ” പ്രദർശിപ്പിക്കുന്ന പ്രൊഫഷണൽ രൂപത്തിലുള്ള വെബ്‌സൈറ്റുകളും ഡാഷ്‌ബോർഡുകളും

  • "ഇഎസ്‌ജി", "ഇംപാക്ട് ഇൻവെസ്റ്റിംഗ്, "പ്രീ-സീഡ് റൗണ്ട്, "ഏഞ്ചൽ പാർട്ടിസിപ്പേഷൻ", തുടങ്ങിയ പദങ്ങളുടെ ഉപയോഗം.

  • പ്രീ-ഐപിഒ അല്ലെങ്കിൽ ആദ്യ ഘട്ട ഇക്വിറ്റിയിലേക്ക് "എക്സ്ക്ലൂസീവ് ആക്സസ്" ക്ലെയിം ചെയ്യുന്ന മെസ്സേജുകൾ.

  • രജിസ്റ്റർ ചെയ്ത ബിസിനസ് സ്ഥാപനങ്ങൾക്ക് പകരം പേഴ്സണൽ അക്കൗണ്ടുകളിലേക്കോ വാലറ്റുകളിലേക്കോ പണം ട്രാൻസ്ഫർ ചെയ്യാനുള്ള അഭ്യർത്ഥനകൾ.

ക്രൗഡ് ഫണ്ടിംഗ് തട്ടിപ്പുകളിൽ നിന്ന് സ്വയം എങ്ങനെ സംരക്ഷിക്കാം?

  1. കമ്പനിയുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ പരിശോധിക്കുക കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) വെബ്സൈറ്റിൽ.

  2. പണം സമാഹരിക്കുന്ന കാരണങ്ങളുടെ ആധികാരികത പരിശോധിക്കുക. ഇത് മണി ലോണ്ടറിംഗിന്‍റെ ഭാഗമാകാം.

  3. ചെറിയ തുകയ്ക്ക് “ഇക്വിറ്റി” വാഗ്ദാനം ചെയ്യുന്നവരെ കരുതിയിരിക്കുക -യഥാർത്ഥ ഇക്വിറ്റി നിക്ഷേപങ്ങൾ എപ്പോഴും അംഗീകൃത പ്ലാറ്റ്‌ഫോമുകളിലൂടെയോ ബ്രോക്കർമാരിലൂടെയോ മാത്രമേ നടത്താറുള്ളൂ.

  4. ഉറപ്പായും ലഭിക്കുന്ന റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന കാമ്പെയ്‌നുകൾ ഒഴിവാക്കുക - നിയമാനുസൃതമായ ഒരു സ്റ്റാർട്ടപ്പും അങ്ങനെ ചെയ്യുന്നില്ല.

  5. ഒരു ബിസിനസിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്കോ യുപിഐ ഐഡികളിലേക്കോ ഒരിക്കലും പണം കൈമാറരുത്.

  6. സുതാര്യതയ്ക്കായി തിരയുക - യഥാർത്ഥ സ്റ്റാർട്ടപ്പുകൾ വെരിഫൈ ചെയ്യാവുന്ന കോണ്ടാക്ട് വിശദാംശങ്ങൾ, സ്ഥാപകരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ, ഓഡിറ്റ് ചെയ്ത ഡോക്യുമെന്‍റുകൾ എന്നിവ ഷെയർ ചെയ്യുന്നു.

  7. സംശയാസ്‌പദമായ പ്ലാറ്റ്‌ഫോമുകൾ റിപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ അഭ്യർത്ഥനകൾ സെബി അല്ലെങ്കിൽ cybercrime.gov.in എന്നിവയിൽ അറിയിക്കുക.

അവസാനമായി പറയട്ടെ, സഹാനുഭൂതി നല്ലതാണ്. എന്നാൽ വെരിഫിക്കേഷൻ നടത്തേണ്ടത് അത്യാവശ്യവും!.

നവീനാശയങ്ങളെയും സംരംഭകത്വത്തെയും പിന്തുണയ്ക്കുന്നത് വളരെ നല്ലതാണ് - പക്ഷേ നിങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കരുത്.
സമൂഹത്തിന് നന്മ ചെയ്യുമെന്ന വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും പിന്നിൽ കള്ളങ്ങളും അത്യാഗ്രഹവും മറച്ചുവെക്കുകയാണ് തട്ടിപ്പുകാർ പലപ്പോഴും ചെയ്യുന്നത്.

ഒരു ആത്മനിർഭർ നിക്ഷേപകനാകൂ - പരിചിതമല്ലാത്ത ഒരു പ്ലാറ്റ്‌ഫോമിൽ അടുത്ത " വലിയ ആശയത്തിൽ" നിക്ഷേപിക്കുന്നതിന് മുമ്പ് തിടുക്കപ്പെടാതെ ചിന്തിക്കുക, പരിശോധിക്കുക.

കാരണം ഒരു യഥാർത്ഥ സ്റ്റാർട്ടപ്പ് വിശ്വാസം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് — കെണികൾ സൃഷ്ടിക്കുകയില്ല.